നിർമ്മിത ബുദ്ധി (Artificial intelligence, AI) എന്ന വാക്ക് യന്ത്രങ്ങളുടെ ബുദ്ധിയേയും അതുപോലെ അത് യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ട കമ്പ്യൂട്ടർ ശാസ്ത്രത്തിലെ ശാഖയേയും കുറിക്കാൻ ഉപയോഗിക്കുന്നു.
ഈ മേഖലയിലെ പ്രധാന ഗ്രന്ഥങ്ങൾ നിർവചിക്കുന്നതനുസരിച്ച് നിർമ്മിത ബുദ്ധി എന്നാൽ "വിവേകമുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാൻ വേണ്ടിയുള്ള പഠനപ്രവർത്തനങ്ങളും അവയുടെ രൂപകൽപ്പനയും". വിവേകമുള്ള യന്ത്രങ്ങൾ എന്നാൽ ചുറ്റുപാടിൽ നിന്നും കാര്യങ്ങൾ സ്വീകരിക്കുകയും അതുവഴി വിജയകരമായി നീങ്ങുവാനുള്ള പ്രവർത്തികൾ നടപ്പിൽ വരുത്തുന്നതുമായ വ്യൂഹങ്ങൾ" ആണ്. 1965 ൽ ഈ വാക്ക് ആദ്യമായി ഉപയോഗിച്ച ജോൺ മാക്‌കാർത്തി നിർവചിക്കുന്നത് "ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാനുള്ള ശാസ്ത്രവും എൻജിനീയറിങ്ങും" എന്നാണ്. ആയിരത്തി തൊള്ളായിരത്തി അൻപതുകളിൽ ആണ് സംഘടിതമായ കൃത്രിമ ബുദ്ധി വികസന ഗവേഷണം തുടങ്ങിയത്. 1956 ൽ ഡാർട്ട്മൗത്ത് കോളേജിൽ നടന്ന ഒരു സമ്മേളനത്തിൽ വച്ചാണ് ഇതിന്റെ ഔപചാരികമായ തുടക്കം കുറിക്കുന്നത്.[1]
0 Comments