ഇന്ത്യൻ സിനിമ തിരിഞ്ഞുനോട്ടം

Responsive Ad Below Post Title
ഒരു ഏഷ്യൻ രാജ്യമായ ഇന്ത്യയുടെ സിനിമാ വ്യവസായത്തെ ഇന്ത്യൻ സിനിമ സൂചിപ്പിക്കുന്നു.[8] [9] ഇന്ത്യയിൽ ഓരോ വർഷവും വിവിധ ഭാഷകളിലായി 1,600 ചിത്രങ്ങൾ നിർമ്മിക്കുന്നുണ്ട്.[10][11] മറ്റേതൊരു രാജ്യത്തെ സിനിമയെക്കാളും ഇന്ത്യൻ സിനിമയാണ് കൂടുതൽ ആളുകൾ കാണുന്നത്. 2011 ൽ 3.5 ബില്ല്യൺ ഇന്ത്യൻ സിനിമാ ടിക്കറ്റുകൾ ലോകമെമ്പാടും വിറ്റുപോയി. ഇത് ഹോളിവുഡിനേക്കാൾ 900,000 കൂടുതലാണ്.[12] 2013-ൽ പുറത്തിറങ്ങിയ സിനിമകളുടെ കണക്കെടുപ്പ് പ്രകാരം, ഇന്ത്യ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു, തൊട്ടുപിന്നാലെയാണ് നോളിവുഡ്, ഹോളിവുഡ്, ചൈന.[13].[14] 2012 ൽ 1,602 ഫീച്ചർ ഫിലിമുകൾ ഇന്ത്യയിൽ പുറത്തിറങ്ങി. 2011-ൽ ഇന്ത്യൻ സിനിമാ വ്യവസായം 1.86 ബില്യൺ ഡോളറിന്റെ (93 ബില്ല്യൺ ഡോളർ) വരുമാനം നേടി. 2015 ൽ, ഒരു ബില്യൺ യുഎസ് ഡോളറിന്റെ മൊത്തം ബോക്സ് ഓഫീസ് വിജയമായിരുന്നു ഇന്ത്യയുടേത് [15]

ഇന്ത്യൻ സിനിമ ആഗോളതലത്തിൽ വിപണനം ചെയ്യപ്പെടുന്നുണ്ട് .[16]ഏഷ്യയിലും, യൂറോപ്പിലും, ഗ്രേറ്റർ മിഡിൽ ഈസ്റ്റിലും, വടക്കേ അമേരിക്കയിലും, കിഴക്കൻ ആഫ്രിക്കയിലുടനീളവും, മറ്റെല്ലായിടത്തും, 90 രാജ്യങ്ങളിലായി, ഇന്ത്യയുടെ ചലച്ചിത്രങ്ങൾ വിപണനം ചെയ്യപ്പെടുന്നു.[17] ദംഗൽ എന്ന ഹിന്ദി ചിത്രത്തിന് ലോകമെമ്പാടുമായി ലഭിച്ച കളക്ഷൻ 300 മില്ല്യൻ ഡോളർ e[18] 2000 ൽ ഇന്ത്യൻ സിനിമയുടെ മൊത്ത വരുമാനം 1.3 ബില്യൺ യു.എസ് ഡോളറായിരുന്നു.[19]  ബോക്സ് ഓഫീസ് വരുമാനത്തിന്റെ 43% പ്രതിനിധീകരിയ്ക്കുന്ന ഹിന്ദി ഭാഷ ചലച്ചിത്ര വ്യവസായമാണ് ഇതിൽ പ്രധാന പങ്ക് വഹിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, തുളു എന്നീ ദക്ഷിണേന്ത്യൻ ഭാഷകളിലെ സിനിമാ വ്യവസായ വരുമാനം 36 ശതമാനമാണ്.[20]
Responsive Ad inside Post Body
Responsive Ad Below Post Body

Post a Comment

0 Comments

Close Menu