എന്താണ് സ്മാർട്ട് ഫോണുകൾ?

Responsive Ad Below Post Title
സാധാരണ മൊബെെൽ ഫോണുകളേക്കാൾ ശേഷിയുള്ളതും ഏതെങ്കിലും മൊബെെൽ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്നതുമായ ആധുനിക മൊബെെൽ ഫോണുകളാണ് സ്മാർട്ട് ഫോണുകൾ അഥവാ സ്മാർട്ഫോണുകൾ. 1991-ടു കൂടിയാണ് മൊബെെൽ കമ്പ്യൂട്ടിങ്ങ് പ്ളാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളെ കുറിച്ചുള്ള ആശയങ്ങൾ ഉയർന്നുവന്നത്. ആദ്യ സ്മാർട്ട് ഫോണായ എെ ബി എം സിമോൺ പേഴ്സണൽ കമ്മ്യൂണിക്കേറ്റർ 1994 -ൽ വിപണിയിലെത്തി. ഇത്തരം ഫോണുകൾക്ക് സ്മാർട്ട് ഫോണുകൾ എന്ന വിശേഷണം നൽകിയത് 1997- ൽ എറിക്സൺ കമ്പനിയാണ്.

സ്മാർട്ട്ഫോണുകളുടെ ആദ്യപതിപ്പായ Personal Digital Assistant[1] ഉപകരണങ്ങൾ വാണിജ്യ രംഗത്തു പ്രവർത്തിച്ചിരുന്നവർക്ക് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തവയായിരുന്നു. ഫീച്ചർ ഫോണുകളേക്കാൾ വലിയ സ്‌ക്രീൻ, കാൽക്കുലേറ്റർ, കലണ്ടർ, ഈ മെയിലുകൾ വായിക്കാനും മറുപടി അയക്കാനുമുള്ള സൗകര്യം - ഇവയൊക്കെ ആയിരുന്നു പേഴ്‌സണൽ ഡിജിറ്റൽ അസിസ്റ്റന്റ് ഉപകരണങ്ങളുടെ മേന്മ. ആദ്യകാല പേഴ്‌സണൽ ഡിജിറ്റൽ ഉപകരണങ്ങളിൽ സിം കാർഡ് സൗകര്യം ഉണ്ടായിരുന്നില്ല. തന്മൂലം ആശയവിനിമയോപാധി ആയി ആദ്യകാല പേഴ്‌സണൽ ഡിജിറ്റൽ അസിസ്റ്റന്റുകളെ കണക്കാക്കാനാവില്ല.

കാലക്രമേണ പാം, മൈക്രോസോഫ്ട് എന്നിങ്ങനെയുള്ള കമ്പനികൾ അവരുടേതായ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പി.ഡി.ഏകൾ വിപണിയിറക്കി. ആദ്യകാല ഉപകരണങ്ങളെക്കാൾ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച വെക്കുന്നതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ഉപകാരണങ്ങളായിരുന്നു ഇവ.

പണ്ടുകാലത്തെ പി.ഡി.ഏ കൾക്ക് കുറഞ്ഞ തോതിലുള്ള സമ്പാദനശേഷിയെ ഉണ്ടായിരുന്നുള്ളൂ. ഉപയോഗിക്കുന്ന ആപ്പ്ലിക്കേഷനുകളുടെ എണ്ണം കുറവായതും , ഫയലുകളുടെ വലിപ്പം കുറവായതും ഇതിനൊരു കാരണമായി. എന്നിരുന്നാളും ചില മേന്മയേറിയ പി.ഡി.ഏകൾ , സമ്പാദനശേഷി വർദ്ധിപ്പിക്കാൻ കോംപാക്ട് ഫ്ലാഷ്, മൾട്ടിമീഡിയ കാർഡ് എന്നീ സമ്പാദന ശേഷി ഉയർത്താനുതകുന്ന അനുബന്ധ ഉപകരണങ്ങൾ ഘടിപ്പിക്കുന്നത് അനുകൂലിച്ചിരുന്നു.
Responsive Ad inside Post Body
Responsive Ad Below Post Body

Post a Comment

0 Comments

Close Menu