വയർലെസ് ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ മൂന്നാം തലമുറ സാങ്കേതികവിദ്യയെ 3ജി എന്ന് വിളിക്കുന്നു. മൂന്നാം തലമുറ എന്നതിന്റെ ഇംഗ്ലീഷ് വാക്കായ തേർഡ് ജനറേഷൻ (Third Generation) എന്നതിന്റെ ഹ്രസ്വ രൂപമാണ് 3G. ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂനിയൻ, മൊബൈൽ വാർത്താവിനിമയത്തിന് വേണ്ടി നിർവ്വചിച്ചിട്ടുള്ള[1], ജി.എസ്.എം. എഡ്ജ്(GSM EDGE), യു.എം.ടി.എസ്. (UMTS), സി.ഡി.എം.എ. 2000 (CDMA 2000), ഡി.ഇ.സി.ടി (DECT), വൈമാക്സ് (WiMAX) എന്നിവയടങ്ങിയ ഒരു കൂട്ടം സ്റ്റാൻഡേർഡുകളെയാണ് ഇന്റനാഷണൽ മൊബൽ ടെലികമ്മ്യൂണിക്കേഷൻസ് - 2000 (IMT 200) അഥവാ 3ജി അല്ലെങ്കിൽ മൂന്നാം തലമുറ എന്നറിയപ്പെടുന്നത്. ഇതിലുൾപ്പെടുത്തിയിരിക്കുന്ന സർവ്വീസുകളിൽ വൈഡ് ഏരിയ വയർലെസ് വോയ്സ് ടെലിഫോൺ, വീഡിയോ കോളുകൾ, വയർലെസ് വിവരങ്ങൾ എന്നിവ ഒരു മൊബൈൽ പരിതഃസ്ഥിതിയിൽ ഉപയോഗിക്കുന്നതിനു സാധിക്കുന്നു. 2ജി, 2.5ജി എന്നീ സർവ്വീസുകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ ഒരേ സമയം തന്നെ ശബ്ദവും ഡാറ്റയും കൂടുതൽ ഉയർന്ന ഡാറ്റാ റേറ്റിൽ ഉപയോഗിക്കുന്നതിനും സാധിക്കും.

ത്രീജി സേവനങ്ങൾ 3ജി അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഹാൻഡ്സെറ്റുകളിലോ ഉപകരണങ്ങളിലോ ആണ് ലഭ്യമാകുക. ഇതിനായി സാധാരണ സിം കാർഡിനു പകരം യു സിം (യൂണിവേഴ്സൽ സബ്സ്ക്രൈബർ ഐഡന്റിഫിക്കേഷൻ മൊഡ്യൂൾ) ഉപയോഗിക്കേണ്ടതായുണ്ട്. ഈ സിം കാർഡിനു 256 കിലോബൈറ്റ് സംഭരണ ശേഷിയുണ്ട്. നിലവിൽ ഭാരതത്തിൽ 3ജി സേവനം ആരംഭിച്ചത് സർക്കാർ ഉടമസ്ഥതയിലുള്ള ബി എസ് എൻ എൽ, എം.ടി.എൻ.എൽ എന്നീ കമ്പനികളാണ്. പിന്നീട് സ്വകാര്യ ഓപ്പറേറ്റർമാർക്ക് 3ജി സേവനം ആരംഭിക്കാനുള്ള അനുമതി നൽകി. ഇതനുസരിച്ച് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ സ്വകാര്യകമ്പനികൾ 3ജി സേവനം ലഭ്യമാക്കിത്തുടങ്ങി.[2][3]
1 Comments
How to Play Casino: Easy Guide to playing slots on
ReplyDeleteCasino games are played by 4 players, https://tricktactoe.com/ the https://septcasino.com/review/merit-casino/ average time they take turns is around 14:20. The house is gri-go.com divided into three distinct 출장샵 categories: the house