യോഗ പഠനം ഭാഗം 1 : എന്താണ് അഷ്ടാംഗ യോഗ

ചരിത്രം

AD 1600 ൽ പതഞ്ജലി മഹർഷിയാണ് യോഗസൂത്രങ്ങളും ആസനങ്ങളും പ്രാണായാമക്രിയകളും കോർത്തിണക്കിയുള്ള അഷ്ടാംഗ യോഗ രൂപംനൽകിയത്. 196 യോഗസൂത്രങ്ങളാണ് പതഞ്ജലി യോഗയിലുള്ളത്. പുരാണങ്ങളിലും ഉപനിഷത്തുകളിലും പലവുരു പരാമർശിച്ചിട്ടുള്ള യോഗ ആർഷഭാരത സംസ്കാരത്തോട് ഇഴപിരിയാതെ അടുത്തു നിൽക്കുന്നു.അജന്ത എല്ലോറ പോലെയുള്ള പുരാതന ശിലാ ഗുഹകളിൽ പിൽക്കാലത്ത് കണ്ടെത്തിയിട്ടുള്ള ഒട്ടനവധി ചുമർചിത്രങ്ങൾ വിവിധങ്ങളായ യോഗ രൂപങ്ങളാണ് എന്നത് അന്നും യോഗയുടെ സ്വീകാര്യതെയാണ് ദ്യോതിപ്പിക്കുന്നത്.

പിൽക്കാലത്ത് ഘേരണ്ട മഹർഷി, B.K.S അയ്യങ്കാർ, സോത്മാരാമൻ, അമര സിംഹൻ തുടങ്ങിയവർ യോഗയുടെ പ്രായോഗിക വശങ്ങളെക്കൂടി ക്രോഡീകരിച്ചിട്ട് കാലാനുസൃതമായ കൂട്ടി ചേർക്കലുകളും നിരാകരണവും ചെയ്ത് ഘേരണ്ട യോഗ സംഹിത, ഹഠയോഗപ്രദീപിക, അമരകോശം, ശിവസംഹിതി തുടങ്ങിയ മറ്റ് യോഗയുടെതായി ആധികാരിക ഗ്രന്ഥങ്ങൾ രചിക്കുകയുണ്ടായി.


യോഗയെന്നാൽ 

"യുജ് " എന്ന സംസ്കൃത ധാതുവിൽ നിന്നാണ് യോഗ എന്ന പദത്തിന്റെ ഉത്ഭവം. കൂടിച്ചേരൽ എന്നാണ് ഇതിനർത്ഥം. മനസ്സിന്റെയും ശരീരത്തിന്റെയും കൂടിച്ചേരലാണ് വ്യവക്ഷിക്കുന്നത്.

"ചിത്തവൃത്തി നിരോധം യോഗ" എന്നാൽ ചിത്തത്തിന്റെ വൃത്തികളെ നിരോധിക്കുന്നതാണ് യോഗയെന്നർത്ഥം. ഇത് രണ്ടു തരത്തിലാണ് സാദ്ധ്യമാകുന്നത്, മനസ്സുകൊണ്ട് ശരീരത്തിനെ നിയന്ത്രിക്കുക ഒപ്പം ശരീരം കൊണ്ട് മനസ്സിനെ നിയന്ത്രണത്തിലാക്കുക.

എന്താണ് അഷ്ടാംഗ യോഗ ?

പതഞ്ജലി മഹർഷി ചിട്ടപ്പെടുത്തിയ യോഗാ വിധിയാണ് അഷ്ടാംഗ യോഗ. പേര് ദ്യോതിപ്പിക്കുന്നതു പോലെ എട്ട് അംഗങ്ങൾ ചേർന്നതാണ് ഈ യോഗാ രീതി. ഇവ -

1. യമം
2. നിയമം
3. യോഗാസനം
4. പ്രാണായാമം
5. പ്രത്യാഹാരം
6. ധാരണ
7. ധ്യാനം
8. സമാധി എന്നിങ്ങനെയാണ്.

ഇതിൽ ആദ്യത്തെ നാലു് അംഗങ്ങൾ ചേരുന്നതിനെ രാജയോഗ എന്നും 5 മുതൽ 8 വരെയുള്ള അംഗങ്ങൾ ചേരുന്നതിനെ ഹഠയോഗ എന്നും രണ്ട് തരം യോഗ വിധികളായി തിരിച്ചിരിക്കുന്നു. ഇതിൽ ലൗകിക ജീവിതത്തിൽ രാജയോഗ മാത്രമേ പരിശീലിക്കുകയുള്ളു. യോഗികളും സാധ്യികളും മാത്രമേ ഹഠയോഗയിൽ പ്രാവീണ്യം നേടുകയുള്ളു.

അഷ്ടാംഗ യോഗയിലെ ഓരോ അംഗത്തെയും വിശദമായി അടുത്ത അദ്ധ്യായത്തിൽ.

Post a Comment

0 Comments

Close Menu