യോഗ പഠനം ഭാഗം 3 - എന്താണ് ഹഠയോഗ

Responsive Ad Below Post Title

 കഴിഞ്ഞ അദ്ധ്യായത്തിൽ പറഞ്ഞതുപോലെ പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെ നാല് അംഗങ്ങൾ ചേരുന്ന യോഗാ രീതിയെയാണ് ഹഠയോഗയെന്ന് വിശേഷിപ്പിക്കുന്നത്.

പ്രത്യാഹാരം

അനിയന്ത്രിതമായ ചിന്തകളെ നിയന്ത്രണ വിധേയമാക്കി ഊർജ്ജ ഉപഭോഗം കുറക്കുന്ന പ്രവൃത്തിയെ പ്രത്യാഹാരമെന്നു പറയുന്നു. മനസ്സ് കടിഞ്ഞാണില്ലാത്ത ഒരു കുതിരയെ പ്പോലെയാണ്. എത്ര കണ്ട് മനസ്സിനെ നിയന്ത്രിക്കുവാൻ ശ്രമിക്കുന്നുവോ അത്രയും തന്നെ വിധേയത്വമില്ലാതെ പറക്കുകയാണ് മനസ്സ് എല്ലാ സാധാരണക്കാരിലും.

യോഗാസനങ്ങളിലൂടെ ചിന്തകളെ നിയന്ത്രിച്ച് മനസ്സിനെ വരുതിയിലാക്കുകയാണ് പ്രത്യാഹാരത്തിലൂടെ നിവൃത്തിക്കുന്നത്. മനസ്സ് ശാന്തമായി നിയന്ത്രണത്തിലാവുമ്പോൾ ഊർജ്ജ ഉപഭോഗവും കുറയുന്നു.ധാരണ

ഇന്ദ്രിയ സുഖഭോഗങ്ങളിൽ നിന്നും മനസ്സിനെ അടർത്തിമാറ്റി മാനസിക വികാരങ്ങളെയും വിചാരങ്ങളെയും ബൗദ്ധിക തലത്തിലേക്കുയർത്തുന്നതിനെയാണ് ധാരണ എന്നുപറയുന്നത്. ധാരണയിലൂടെ പഞ്ചേന്ദ്രിയങ്ങളുടെയും നിയന്ത്രണം സാദ്ധ്യമാകുന്നു എന്നർത്ഥം.

ധ്യാനം

മനസ്സിനെ സൃഷ്ടിയുടെ തലത്തിലേക്ക് ഉയർത്തുന്ന പ്രക്രിയയാണ് ധ്യാനം. അറിവിനെ അതിന്റെ തന്നെ രൂപങ്ങൾ സൃഷ്ടിക്കുകയും അത് സൂക്ഷിക്കുകയും അവ പുനർചിന്തനം ചെയ്യുകയും മനനത്തിലൂടെ പുന:സൃഷ്ടിക്കുകയും ചെയ്യുന്ന പ്രവൃത്തിയെ ധ്യാനം എന്നുപറയുന്നു. ഏകാഗ്രമായ മനസ്സാണ് ധ്യാനത്തിലൂടെ കൈവരുന്നത്.

സമാധി

ബുദ്ധി സമമായി നിൽക്കുന്ന അവസ്ഥയാണ് സമാധി.സ്വസ്ഥതയോടെ കാര്യനിർവ്വഹണത്തിൽ ലയിച്ച് അനുഭൂതിയോടെ ആസ്വദിച്ച് അനുഭവിക്കുന്നതിനെ സമാധിയെന്നു പറയുന്നു. പരിധിയില്ലാതെ ആനന്ദം ഉള്ളിൽ നിറയുന്നതാണ് ഈ അവസ്ഥ.

ഇതോടുകൂടി അഷ്ടാംഗ യോഗ ഇവിടെ പൂർണമാകുന്നു. ഇനി നമുക്ക് യോഗയും ജീവിത ശൈലീ രോഗങ്ങളെയും കുറിച്ച് അടുത്ത അദ്ധ്യായത്തിൽ പരിചയപ്പെടാം.

Responsive Ad inside Post Body
Responsive Ad Below Post Body

Post a Comment

0 Comments

Close Menu