യോഗ പഠനം ഭാഗം 2 : എന്താണ് യമം, നിയമം, ആസനം, പ്രാണായാമം

 യമം

മനുഷ്യജീവിതത്തിൽ ആചരിക്കേണ്ടതും അനുഷ്ടിക്കേണ്ടതുമായ സാധനകളെയാണ് യമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.  അവ,

1. അഹിംസ - മറ്റു ജീവജാലങ്ങൾക്ക് ജീവഹാനിയോ അതിൽ കുറവായ ക്രൂരതരങ്ങളായ പ്രവർത്തികളോ ഒഴിവാക്കുക

2. സത്യം - കാമം, ക്രോധം, ലോഭം, മോഹം, മതം, മാത്സര്യം, ഡംപ്, അസൂയ എന്നീ 8 അവസ്ഥകളെ തുല്യമാക്കി വയ്ക്കുന്ന മാനസികാവസ്ഥ.

3. അസ്തേയം - മോഷണം

4. അപരിഗ്രഹം - അന്യന്റെ മുതലിലുള്ള ആഗ്രഹം.

5. ബ്രഹ്മചര്യം

6. സമാധി


നിയമം

മനുഷ്യരിൽ അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട സ്വത്വഗുണങ്ങളെയാണ് നിയമം കൊണ്ടുദ്ദേശിക്കുന്നത്. അവ,

1. ശൗച്യം - ആന്തരികവും ബാഹ്യവുമായ ശുദ്ധീകരണ ക്രിയകളാണ്.

2 .സന്തോഷം - മാനസികോല്ലാസമാണ് ലക്ഷ്യം.

3 .തപസ്സ് - മാനസിക സംതുലനവും ഏകാഗ്രതയും.

4 . സ്വാദ്ധീയം - എല്ലാം ഗ്രഹിക്കുവാനുള്ള കഴിവു്.

5 .ഈശ്വരപ്രണിധാനം - പ്രപഞ്ചശക്തിയിലുളള വിശ്വാസവും അർപ്പണവും.



ആസനം

ആസനം അഥവാ യോഗാസനം എന്നത് പ്രമുഖവും, പ്രാധാന്യം ഏറിയതുമാണ്. ഏതൊരു സാധാരക്കാരനും യോഗാഭ്യാസം ചെയ്യുന്നു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് യോഗാസനങ്ങൾ ചെയ്യുന്നു എന്നതു തന്നെയാണ്. യോഗാസനങ്ങൾ സ്വായത്തമാക്കുന്നതിലൂടെ ശരീരത്തിന്ന് വഴക്കവും ഒതുക്കവും ലഭിക്കുകയും ശരീരത്തിലെ രോഗാവസ്ഥയിലുള്ള അവയവങ്ങളെയും കോശ സമൂഹത്തെയും പുഷ്ടിപ്പെടുത്തി ആരോഗ്യവും പ്രസരിപ്പും പ്രധാനം ചെയ്യുന്നു.

പ്രകൃതിയിലെ ജീവജാലങ്ങളുടെ തനതായ ചേഷ്ടകളെയും ചലനങ്ങളെയും വളരെ ചെറിയ മാറ്റങ്ങൾ വരുത്തി മനുഷ്യന്റെ ശരീരത്തിന് വേണ്ട വിധം രൂപമാറ്റം നടത്തി, അനുഷ്ടിക്കേണ്ട രീതികൾ ചിട്ടപ്പെടുത്തി വിവിധങ്ങളായ നാമങ്ങളാൽ അവതരിപ്പിച്ചിരിക്കുന്നു. ഏകദേശം മുന്നൂറോളം ആസന ക്രിയകളാണ് പ്രാഥമികമായിട്ടുള്ളത്. ഇവയെത്തന്നെ അനുഷ്ഠാനത്തിൽ പ്രാദേശികവും പഠിതാവിന്റെ പ്രായവും അധികരിച്ചിട്ട് 33000 ആസനങ്ങളായി വിപുലീകരിച്ചിരിക്കുന്നു.

പ്രാണായാമം

ജീവ ശക്തിയെ അതായത് ശ്വാസഗതിയെ നിയന്ത്രിച്ച് ആരോഗ്യം വർദ്ധിപ്പിക്കുന്നതാണ് പ്രാണായാമക്രിയ. ശ്വാസോച്ഛാസത്തിന്റെ ആവർത്തിയിലുള്ള വ്യതിയാനങ്ങളാണ് ജീവികളുടെ ആയുസ്സിന്റെ ദൈർഘ്യത്തിൽ വ്യത്യാസം വരുത്തുന്നത്.

മനുഷ്യൻ ഒരു മിനിറ്റിൽ ശരാശരി 42 തവണ ശ്വാസോച്ഛാസം ചെയ്യുന്നു. ആയുർദൈർഘ്യം ശരാശരി 72 വർഷം. പട്ടി ഒരു മിനിറ്റിൽ ശരാശരി 90 തവണ ശ്വാസോച്ഛാസം ചെയ്യുമ്പോൾ ആയുർദൈർഘ്യം 12 വർഷമായി ചുരുങ്ങുന്നു. അതേ സമയം ആമ ഒരു മിനിറ്റിൽ 2 തവണയേ ശ്വാസോച്ഛാസം ചെയ്യുകയുള്ളു, ആമയുടെ ആയുർദൈർഘ്യമോ 150 വർഷവും.

ഇതിൽ നിന്നും ശ്വാസോച്ഛാസത്തിന്റെ ആവർത്തിയും ആയുർദൈർഘ്യവും ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് മനസ്സിലാക്കാം. പ്രാണായാമത്തിലൂടെ ശ്വാസഗതിയെ നിയന്ത്രിച്ച് ശ്വാസോച്ഛാസത്തിന്റെ ആവർത്തി കുറക്കുകയാണ് ചെയ്യുന്നത്.

മേൽ വിവരിച്ച നാല് അംഗങ്ങളെ ചേർത്ത് രാജയോഗയെന്നു പറയും.ഏതൊരാൾക്കും അനുവർത്തിക്കാവുന്ന തികച്ചും അയത്നലളിതമായ ഒന്നാണ് രാജയോഗ. തുടർന്നുള്ള പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെയുള്ള നാല് അംഗങ്ങൾ ചേരുന്നതിനെ ഹഠയോഗയെന്നു പറയുന്നു. സ്വാധികളും യോഗിവര്യൻമാരും മാത്രമേ ഹഠ യോഗാ രീതി ശീലിക്കാറുള്ളു.

ഹഠ യോഗയെക്കുറിച്ച് അടുത്ത അദ്ധ്യായത്തിൽ.

Post a Comment

0 Comments

Close Menu